Sunday, October 12, 2014

നിദ്ര

മനസ്സിലെ താഴ്വാരങ്ങളിൽ ശോകത്തിൻ
സായന്തനമിരുണ്ട്‌ തുടങ്ങുമ്പോൾ
അന്ധകാരത്തിന്റെ മൌനത്തിലെക്കാ
വളകിലുക്കങ്ങൾ മാഞ്ഞു പോകുമ്പോൾ
ദുർ മരണത്തിൻ സ്വപ്നങ്ങളെൻ
പ്രജ്ഞയെ കാര്ന്നു തിന്നീടുമ്പോൾ
ജീവനില്ലാത്തോരീ സ്വർഗത്തിലേക്കെന്റെ
മുജ്ജന്മ ശാപത്തിൻ തീ പടർന്നീടുമ്പോൾ...!
ഭൂതകാലത്തിന്റെ പടവുകളിൽ
നിന്നുമീ വിറയാർന്ന ചുവടുകൾ
പിൻവലിക്കട്ടെ ഞാൻ ....
കണ്ടാലറിയാത്ത വീണ മോഹങ്ങളേ..
ആത്മാക്കളില്ലാത്ത അസ്ഥികൂടങ്ങളെ...
ഹൃദയ ഭിത്തിതികൾ ഭേദിച്ചെൻ
രുധിരമൊഴുകി... കറുക്കുമീ രാത്രി തൻ
മടിയിൽ തല വെച്ചു ഉറങ്ങട്ടെ ഞാൻ ഇനി
പോകട്ടെ ഞാനുമെൻ മൂക സംഗീതവും

Thursday, May 8, 2014

ഭ്രാന്ത് ...!

വേർപാടു നൽകിയ മുറിപ്പാടുമേന്തി ഞാൻ
നഷ്ട സ്വപ്നങ്ങളിൽ എന്തോ തിരയുന്നു ...
ഒരു നിഴൽ പോലെന്റെ ചാരേ ഗമിക്കുന്ന ,,
നിദ്രാവിഹീനതയിലെന്തോ തിരയുന്നു..!
ഓർമ്മകൾ തൻ ശരശയ്യയിൽ ഞാനിന്ന്...
നൊമ്പരപ്പൂക്കളെ വാരിപ്പുതക്കുന്നു ..
തെക്കു നിന്നേതോ കാറ്റടിച്ചിന്നെന്റെ...!
ചെവികളിലാസുര താളം മുഴക്കുന്നു ...
വിഷാദഗ്രസ്തമൊരു മയക്കത്തിലാഴവേ..
ഞെട്ടിയുണർത്തുന്നു.. മുനയുള്ള മൗനങ്ങൾ
ഭൂതകാലത്തിനു മപ്പുറത്തേക്കെന്റെ ..!
പ്രാണനെയാരോ വലിച്ചിഴച്ചീടുന്നു ...
നോവിന്റെയാഴിയിന്നെന്നെ വിളിക്കുന്നു
ഓർമ തൻ മുത്തുകൾ വാരിയെടുക്കുവാൻ ...
ഏതോ ഭ്രാന്തൻ കിനാവിന്റെ തീരത്തു...
മൃത്യുവെ തേടി ഞാൻ ഭ്രാന്തമായുഴറുന്നു
പരിത്യക്തപഥികനായ് ഞാനിന്നുമുഴറുന്നു..
എവിടെ തുലച്ചെന്റെ പ്രാണന്റെ പ്രാണനേ..
മരണത്തിൻ താഴ്വരയിലൂടിന്നു ഞാനെന്റെ
പ്രാണന്റെ പാതിയെ തേടി നടക്കുന്നു ...!!

Sunday, May 4, 2014

ശവങ്ങൾ ..!

ഇന്നീ മഴക്കൊപ്പം ഒലിച്ചു പോകട്ടെയെൻ നാമം
ജീർണിച്ച ജീവനേ...! ഓർക്കുവാൻ എന്തുള്ളൂ
ഇനി.... മരിച്ചവരല്ലോ..ഓർമകൾ എല്ലാം
മരുവിലേക്കൊഴുകുന്ന പുഴ പോലെയിന്നെൻ
ജീവന്റെ ഉറവകൾ വറ്റിടുമ്പോൾ
അതിമോഹമില്ലെനിക്കിനിയും ജീവിച്ചീ ,,,,,
അകലങ്ങളൊക്കെയും കീഴടക്കാൻ...
എന്റെ ശവം പോങ്ങുതടിയാക്കി തുഴയുക നീ ..
കൈകൾ തളർന്നു താഴ്വോളം തുഴയുക..
എന്റെ മൃതിയിൽ..... വിരൽ മുക്കി നീ ...
കനല് കെട്ട നിൻ നിൻ കണ്കൾ എഴുതുക ..!
ഇനി എന്നും ഞാനീ ഭ്രാന്താലയത്തിൽ
എന്നെ ചങ്ങലയ്ക്കിട്ട രാത്രികളിൽ
മരിക്കും സ്മൃതികളില്‍ ജീവിച്ചിടട്ടെ ...

Saturday, April 12, 2014

നഷ്ടവസന്തം..!

"മനസ്സിന്റെ ചില്ലയിൽ ഇപ്പോൾ അക്ഷരങ്ങൾ തളിര്ക്കുന്നില്ല അക്ഷരങ്ങളുടെ തുഞ്ചത്ത് കവിതകൾ വിരിയുന്നുമില്ല"..!!!

Thursday, March 20, 2014

ചക്രവാളം ..!

സങ്കട പേമാരി നനയുവാനായെന്നെ ..
ഒറ്റക്ക് വിട്ടു നീ ദൂരെ മറഞ്ഞുപോയ്‌
നൊമ്പരക്കടലിലൂടൊറ്റക്ക് തുഴയുവാൻ
എന്തിനീ ജീവിതം ബാക്കി വച്ചു..!

നഷ്ടസ്വപ്നങ്ങളിൽ കാണുന്നു ഞാനിന്ന്
ശബളമോഹങ്ങൾ തൻ വ്യർഥതയും
ഒടുവിലെൻ പ്രാണനെ ദുഃഖത്തിലാഴ്ത്തി നീ ...
വിട പറയാതെ നടന്നു മറഞ്ഞതും ...

കാതങ്ങളെത്ര കഴിഞ്ഞു പോയെങ്കിലും
ദശകങ്ങളെത്ര കൊഴിഞ്ഞു വീണെങ്കിലും
മായില്ല ..മായില്ല ..നിന്നുടെ രൂപവും
പ്രാണനിൽ ചോര പൊടിഞ്ഞൊരാ സന്ധ്യയും.!

ഓരോരൊ സന്ധ്യയും മറയുമ്പോഴും .. എന്നെ
കാത്തു നിൽക്കുന്നു നീ ചക്രവാളങ്ങളിൽ ..
ഇനിയുമെൻ പ്രാണന്റെ കൂട്ടായ് വരാനൊരു ..
പുതിയൊരു ജന്മത്തിൻ പുലരി വിടരുവാൻ ..!

Saturday, March 15, 2014

അപഥസഞ്ചാരി ..!

ഒരായിരം വണ്ടുകൾ മൂളുന്നു ചെവികളിൽ
പ്രജ്ഞയിലാരോ നഖമിട്ടുരസ്സുന്നു..
അപഥ സഞ്ചാരിതൻ വികൃത ഭാവനയിൽ
പിരിയുന്ന നിൻ മുഖം തെളിയുന്നു പിന്നെയും..
വിഫലമാം സ്വപ്‌നങ്ങൾ തൻ രേതസ്സിലെങ്ങൊ..
തെളിയാതെ പോയൊരു ചിരകാല സൗഹൃദം,
പഞ്ചേന്ദ്രിയങ്ങൾക്കണിയറയിൽ വീണ്ടും
തിറ കെട്ടിയാടുന്ന കരാള രൂപങ്ങൾ..!
വികൃതാക്ഷരം കൊണ്ട് ഞാൻ വരച്ചിട്ടൊരു
പ്രിയമുള്ള നാമവും തിരകൾ മായ്‌ക്കുന്നുവോ..
ഇനിയെന്തുണ്ട് ഓർമിക്കുവാൻ.......!
അടരുന്ന നിൻ മിഴിനീർക്കണങ്ങൾ ,
അധരങ്ങൾ കൊണ്ടൊപ്പുവാൻ മടിച്ചോരീ
പാഴ് ജന്മത്തിന്റെ തീരാത്ത ശോകങ്ങൾ ..,
നഗര രാത്രികൾ വിഷം നിറയ്ക്കുമീ സിരകളിൽ
ബോധക്ഷയത്തിന്റെ നിർവികാരങ്ങളിൽ
അപഥസഞ്ചാരത്തിൻ ചെളിക്കുണ്ടുകളിൽ
തളച്ചിടട്ടെ ഞാൻ.. സ്പന്തം മടങ്ങട്ടെ ...!

Tuesday, March 11, 2014

ഉപരതി..!

കനകാംബരത്തിൻറെ കറുകക്ക്..
അരുണാഭ ചൂടിയണയും,,
പ്രിയപ്പെട്ട സ്വപ്നമേ...
നീയുമിനി പൊയ്ക്കൊൾക .!
ഭൂതകാലത്തിന്‍ കാതിങ്കല്‍
ശ്വാസനാളമെരിഞ്ഞു തീരുമ്പോള്‍
നെഞ്ചിലെ കടും തുടിയില്‍
ഓര്‍മ്മകളുറഞ്ഞു തുള്ളുന്നു..
മജ്ജവാര്‍ന്നൊരു എല്ലിന്റെ കൂട്ടിൽ..
വെറുതെ തുടിക്കും ഹൃദയം നിലക്കേ..
ആത്മാവിനു വേണമൊരു..
തണുത്തുറഞ്ഞ ചുംബനം ..!
അനുരാഗമേ വേണ്ട വേണ്ട ...
മരണം തന്നെ മധുരമന്ത്രാക്ഷരം...!

യാത്രാമൊഴി.

ഞാൻ ഏകാന്ത പഥികൻ,,
ശൈശവം വൃണാവൃതം..
ഇരുളിൻ ഏകാന്തതയിൽ
വിടർന്നൂ ശുഷ്കമായ്...!
തളിരിടുവാൻ വെമ്പിയോ
ശൂന്യം നിഷ്കരുണം ഫലം
ചന്ദ്രന് കറുപ്പിന്റെ ചാന്ദന
നെടുവീർപ് മാത്രം അവശേഷിക്കവേ ..
ചാരെ വിടരുന്നു ..പൂക്കുന്നു.
ഇല...തളിർക്കുന്നു പച്ചയായ്
ഞാനോ...? പറയരുത് ..!
ദംഷ്ട്രകളാല്‍ കരളറുക്കുന്നു വേദന ...!
വെണ്ണീര് മൂടിയ കനലുപോല്‍..
ഓർമ്മകൾ മരിച്ചു നിൽക്കുമ്പോൾ ..
വിധിയറിയാതെ കണ്ട കനവേ...
നിനക്കേകട്ടെ..യാത്രാമൊഴി...!

Saturday, March 8, 2014

സ്മാരകം

എന്റെ പ്രഭാതവും എന്റെ പ്രദോഷവും
ജീവന്റെ അവസാന ശ്വാസ തുടിപ്പും
നിൻ കണ്ണിലെ നിറയുന്ന
ശോകാന്ധകാരത്തിൽ മറയുന്നു
സ്നേഹ പകലുകളൊക്കെയുറഞ്ഞ
ചുംബനങ്ങൾക്ക് മരണത്തിൻ ഭാവം

സൂര്യൻ ഏരിയാത്ത... കിളികൾ ചിലക്കാത്ത
ചന്ദ്രൻ വിളറുന്ന ഈ താഴ്‌വരയിൽ
പുണരാതെ ചുംബനം പകരാതെ
വിഷമൂര്ച്ചയിൽ പിടഞ്ഞു നമ്മൾ
ഖടികാര സൂചികളൊക്കെയൊടിഞ്ഞു,
കൂലം കുത്തിയ കാലത്തിനോടുവിൽ
ചൊരിയാത്ത മേഘവും വിടരാത്ത
പുഷ്പവും . എന്റെ മരവിച്ച മനസ്സിലെ
മരിച്ച പ്രണയത്തിൻ... സ്മാരകമായി..!

Thursday, March 6, 2014

ഭാര്യ ..!

പവിത്രം ഈ താലി എന്ന് മനസ്സിലോതി ..
അവനായ് കഴുത്ത് നീട്ടിക്കൊടുത്തവൾ..

അവനിൽ തന്നുടെ സ്വപ്‌നങ്ങൾ നെയ്തിട്ട്
സ്വന്തദുഖങ്ങൾ മറച്ചു പിടിച്ചവൾ ..

അവനെന്റെ സ്വന്തം അവനെന്റെ സ്വന്തം ,
എന്നുരിയാടി ആനന്ദിച്ചവൾ

ഭർതൃ ഗേഹത്തിനെ പാവനമാക്കുവാൻ.
നാറും വിഴുപ്പു ചുമന്നു നടന്നവൾ ...

ഭർതൃ ബീജത്തിനെ, ഉള്ളിൽ വഹിക്കവേ ...
അന്യന്റെ പേരിൽ പഴിക്കപ്പെടുന്നവൾ..

തിരതല്ലലുള്ള ജീവന്റെ സകല സ്വപ്നങ്ങളും
ഒരു മുഴം കയറിനാൽ സാക്ഷാത്കരിച്ചവൾ ഭാര്യ ..!

Tuesday, March 4, 2014

വിട ..!

മതി .. വിട തരിക പ്രിയ സഖീ...
ഞാൻ .. പോയിടട്ടെ...
ഹൃദയത്തിലുരുകുന്ന.. നൊമ്പര ബാഷ്പങ്ങൾ
കണ്ണീർ ചുരത്തുവാൻ വെമ്പിടുന്നു...
കരയുവനാവില്ലെനിക്ക് നിൻ മുന്പിലായ്
എന്നന്തരംഗം കരഞ്ഞീടവേ...
പറയില്ല ഞാൻ വിട ... നീയങ്ങു ദൂരെയായ് ..
മാഞ്ഞു പോകും വരെ നോക്കി നില്ക്കാം ..
മറക്കില്ലൊരിക്കലും എന്നൊരു പാഴ്വാക്കു...
വെറുതെ ഞാൻ നിന്നോട് ചൊല്കയില്ല
മനസ്സിന്റെ പുസ്തകതാളിന്റെയുള്ളിലായ്
നിന്നുടെ പേരും കുറിച്ച് വെക്കാം ..!
ഇനിയും മരിക്കാത്ത നിന്നുടെ ഓർമ്മകൾ
കരളിൽ നിന്നൂറുന്ന .. രുധിരത്തിൽ ...
അലിഞ്ഞില്ലാതായിടട്ടെ ....!

Thursday, February 13, 2014

ഒളിച്ചോട്ടം!!



ആഘോഷങ്ങൾ ഒടുങ്ങി തെരുവിൽ..
വേച് ഒടുങ്ങുന്നെൻ കാലൊച്ചകൾ..
പണിപ്പെട്ടു പാതി തുറന്നോരെൻ...
മിഴികൾക്കു മുന്പിലായ് ..
രുദ്രതാളത്തിൽ തെയ്യങ്ങളാടുന്നു...
അർദ്ധ ബോധത്തിനിടയിലെപ്പോളോ..
മിന്നി മായുന്ന സൌഹൃദസ്‌മരണകൾ
ജീർണിച്ചു തുടങ്ങിയ പൂവ് പോൽ
ജീവിതം മലിനമായെങ്കിലും...കരളിൽ
ഇരമ്പുന്നു കാത്തിരിപ്പിൻ കടൽ...
മുറുകുന്നു താളം, ഉടൽപെരുക്കുന്നു..
പുക പിടിപ്പിക്കുന്നെൻ ഓർമയിൽ
നഗര രാത്രിതൻ നിർനിദ്രജീവിതം.
എൻ പാനപാത്രത്തിൽ...
മറവി തൻ..ജലം വറ്റുന്നു,
പൌർണമി പൊയ്ക്കഴിഞ്ഞു,..
ഇനി അമാവാസി.... ഓർമ്മകൾ തൻ
ഉച്ചിഷ്ടവുമായ് അന്ധകാരത്തിൽ....
ഒളിക്കട്ടെ ഞാൻ ....വരികയായ് നിദ്ര..!