Sunday, October 12, 2014

നിദ്ര

മനസ്സിലെ താഴ്വാരങ്ങളിൽ ശോകത്തിൻ
സായന്തനമിരുണ്ട്‌ തുടങ്ങുമ്പോൾ
അന്ധകാരത്തിന്റെ മൌനത്തിലെക്കാ
വളകിലുക്കങ്ങൾ മാഞ്ഞു പോകുമ്പോൾ
ദുർ മരണത്തിൻ സ്വപ്നങ്ങളെൻ
പ്രജ്ഞയെ കാര്ന്നു തിന്നീടുമ്പോൾ
ജീവനില്ലാത്തോരീ സ്വർഗത്തിലേക്കെന്റെ
മുജ്ജന്മ ശാപത്തിൻ തീ പടർന്നീടുമ്പോൾ...!
ഭൂതകാലത്തിന്റെ പടവുകളിൽ
നിന്നുമീ വിറയാർന്ന ചുവടുകൾ
പിൻവലിക്കട്ടെ ഞാൻ ....
കണ്ടാലറിയാത്ത വീണ മോഹങ്ങളേ..
ആത്മാക്കളില്ലാത്ത അസ്ഥികൂടങ്ങളെ...
ഹൃദയ ഭിത്തിതികൾ ഭേദിച്ചെൻ
രുധിരമൊഴുകി... കറുക്കുമീ രാത്രി തൻ
മടിയിൽ തല വെച്ചു ഉറങ്ങട്ടെ ഞാൻ ഇനി
പോകട്ടെ ഞാനുമെൻ മൂക സംഗീതവും

3 comments:

  1. മൊത്തത്തിൽ ഒരു വിരഹമാണല്ലോ സുഹൃത്തേ. വരികൾ നന്നായിട്ടുണ്ട്. ആശംസകൾ

    ReplyDelete
  2. സ്ഥായിയായ ഭാവം ദുഖമാണ് എന്നല്ലേ ചൊല്ല് ....!!
    ഈ പേജ് സന്ദർശിച്ചതിനു നന്ദി ..!

    ReplyDelete
  3. എടുക്കുന്നു

    ReplyDelete