Saturday, March 8, 2014

സ്മാരകം

എന്റെ പ്രഭാതവും എന്റെ പ്രദോഷവും
ജീവന്റെ അവസാന ശ്വാസ തുടിപ്പും
നിൻ കണ്ണിലെ നിറയുന്ന
ശോകാന്ധകാരത്തിൽ മറയുന്നു
സ്നേഹ പകലുകളൊക്കെയുറഞ്ഞ
ചുംബനങ്ങൾക്ക് മരണത്തിൻ ഭാവം

സൂര്യൻ ഏരിയാത്ത... കിളികൾ ചിലക്കാത്ത
ചന്ദ്രൻ വിളറുന്ന ഈ താഴ്‌വരയിൽ
പുണരാതെ ചുംബനം പകരാതെ
വിഷമൂര്ച്ചയിൽ പിടഞ്ഞു നമ്മൾ
ഖടികാര സൂചികളൊക്കെയൊടിഞ്ഞു,
കൂലം കുത്തിയ കാലത്തിനോടുവിൽ
ചൊരിയാത്ത മേഘവും വിടരാത്ത
പുഷ്പവും . എന്റെ മരവിച്ച മനസ്സിലെ
മരിച്ച പ്രണയത്തിൻ... സ്മാരകമായി..!

2 comments:

  1. മരിച്ച പ്രണയത്തിന്‍ സ്മാരകമായി... അര്‍ത്ഥവത്തായ വരികള്‍....

    ReplyDelete