Thursday, March 6, 2014

ഭാര്യ ..!

പവിത്രം ഈ താലി എന്ന് മനസ്സിലോതി ..
അവനായ് കഴുത്ത് നീട്ടിക്കൊടുത്തവൾ..

അവനിൽ തന്നുടെ സ്വപ്‌നങ്ങൾ നെയ്തിട്ട്
സ്വന്തദുഖങ്ങൾ മറച്ചു പിടിച്ചവൾ ..

അവനെന്റെ സ്വന്തം അവനെന്റെ സ്വന്തം ,
എന്നുരിയാടി ആനന്ദിച്ചവൾ

ഭർതൃ ഗേഹത്തിനെ പാവനമാക്കുവാൻ.
നാറും വിഴുപ്പു ചുമന്നു നടന്നവൾ ...

ഭർതൃ ബീജത്തിനെ, ഉള്ളിൽ വഹിക്കവേ ...
അന്യന്റെ പേരിൽ പഴിക്കപ്പെടുന്നവൾ..

തിരതല്ലലുള്ള ജീവന്റെ സകല സ്വപ്നങ്ങളും
ഒരു മുഴം കയറിനാൽ സാക്ഷാത്കരിച്ചവൾ ഭാര്യ ..!

4 comments:

  1. അവനെന്റെറ സ്വന്തം അവനെന്റെറ സ്വന്തം ,എന്നുരിയാടി ആനന്ദിച്ചവൾ
    എന്നിട്ടും അവള്‍ക്ക്ഒരു മുഴം കയറില്‍ ജീവന്‍ ഒടുക്കേണ്ടി വന്നു :( . നല്ല എഴുത്ത്....

    ReplyDelete