Tuesday, March 11, 2014

ഉപരതി..!

കനകാംബരത്തിൻറെ കറുകക്ക്..
അരുണാഭ ചൂടിയണയും,,
പ്രിയപ്പെട്ട സ്വപ്നമേ...
നീയുമിനി പൊയ്ക്കൊൾക .!
ഭൂതകാലത്തിന്‍ കാതിങ്കല്‍
ശ്വാസനാളമെരിഞ്ഞു തീരുമ്പോള്‍
നെഞ്ചിലെ കടും തുടിയില്‍
ഓര്‍മ്മകളുറഞ്ഞു തുള്ളുന്നു..
മജ്ജവാര്‍ന്നൊരു എല്ലിന്റെ കൂട്ടിൽ..
വെറുതെ തുടിക്കും ഹൃദയം നിലക്കേ..
ആത്മാവിനു വേണമൊരു..
തണുത്തുറഞ്ഞ ചുംബനം ..!
അനുരാഗമേ വേണ്ട വേണ്ട ...
മരണം തന്നെ മധുരമന്ത്രാക്ഷരം...!

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. മരിച്ചു മരവിച്ചുപോയ ആത്മാവിന് തണുത്തുറഞൊരു ചുംബനം!

    ReplyDelete