Thursday, March 20, 2014

ചക്രവാളം ..!

സങ്കട പേമാരി നനയുവാനായെന്നെ ..
ഒറ്റക്ക് വിട്ടു നീ ദൂരെ മറഞ്ഞുപോയ്‌
നൊമ്പരക്കടലിലൂടൊറ്റക്ക് തുഴയുവാൻ
എന്തിനീ ജീവിതം ബാക്കി വച്ചു..!

നഷ്ടസ്വപ്നങ്ങളിൽ കാണുന്നു ഞാനിന്ന്
ശബളമോഹങ്ങൾ തൻ വ്യർഥതയും
ഒടുവിലെൻ പ്രാണനെ ദുഃഖത്തിലാഴ്ത്തി നീ ...
വിട പറയാതെ നടന്നു മറഞ്ഞതും ...

കാതങ്ങളെത്ര കഴിഞ്ഞു പോയെങ്കിലും
ദശകങ്ങളെത്ര കൊഴിഞ്ഞു വീണെങ്കിലും
മായില്ല ..മായില്ല ..നിന്നുടെ രൂപവും
പ്രാണനിൽ ചോര പൊടിഞ്ഞൊരാ സന്ധ്യയും.!

ഓരോരൊ സന്ധ്യയും മറയുമ്പോഴും .. എന്നെ
കാത്തു നിൽക്കുന്നു നീ ചക്രവാളങ്ങളിൽ ..
ഇനിയുമെൻ പ്രാണന്റെ കൂട്ടായ് വരാനൊരു ..
പുതിയൊരു ജന്മത്തിൻ പുലരി വിടരുവാൻ ..!

6 comments:

  1. Replies
    1. മരണമേ നിന്റെ ദംശനമെവിടെ .... :)

      Delete
  2. പുതിയൊരു ജന്മത്തിന്‍ പുലരി വിടരുവാന്‍...നല്ല പ്രതീക്ഷ...നല്ല വരികള്‍..

    ReplyDelete