Friday, February 10, 2012

നീ ചിരിച്ചു കൊള്ളൂ... ആയിരമായിരം.... കല്പാന്തനാളുകളിലെ ഓര്‍മകളുടെ അനര്‍ഘമുത്തുകള്‍ നിന്‍റെതാണ് .....ഒരിക്കല്‍ .... ഒരിക്കല്‍മാത്രം നീ ഉദിച്ചസ്തമിച്ച ഈ തീരത്ത്... ഞാന്‍ കാത്തിരിക്കുന്നത് ...മറ്റൊരുദയമല്ല... ഈ പാഴ് ജന്മത്തിന്‍റെ... അസ്തമനം മാത്രമാണ് ..... നീ ചിരിച്ചു കൊള്‍ക......
നിന്‍റെ ചോര വാര്‍ന്നൊഴുകുന്ന ഹൃദയത്തില്‍ എനിക്കൊരു മരക്കുരിശു തറക്കണം ...... തെറിച്ച രക്തതുള്ളികള്‍ക്കിടയില്‍ നിന്നും ... എന്‍റെ റോസപ്പൂവ് തിരിച്ചെടുക്കണം .....
‎"എന്നുമെന്‍ കണ്ണില്‍ നിന്നെപ്പോഴും വീഴുന്ന നീര്‍ത്തുള്ളി പിച്ചക പൂവായിരുന്നെങ്കില്‍...... ..... പ്രിയസഖി ഞാനൊരു മാലയായ്‌ കോര്‍ത്തത് നിന്‍റെ കാര്‍കൂന്തലില്‍ ചാര്‍ത്തിയേനേ.".....

Friday, January 27, 2012

നഷ്ട സ്വര്‍ഗങ്ങളില്‍ ഞാന്‍ തേടിയലഞ്ഞ ഈശ്വരന്‍ ആയിരുന്നു സ്നേഹം ...!! ദുഃഖ സമുദ്രത്തില്‍ നീന്തിയെത്താന്‍ തിരഞ്ഞ കൊച്ചു തുരുത്തായിരുന്നു സ്നേഹം ..!! ആറടി മണ്ണിലോടുങ്ങുമ്പോള്‍..... സ്നേഹിതരുടെ കണ്ണില്‍ കാണാന്‍ കൊതിച്ച നീര്‍തുള്ളികള്‍ ആയിരുന്നു സ്നേഹം...!!
"നഷ്ടങ്ങളെ ഞാന്‍ എന്നും സ്നേഹിച്ചിരുന്നു ... കാരണം ,എന്‍റെ നഷ്ടങ്ങള്‍ എല്ലാം എന്‍റെ ഏറ്റവും വലിയ സ്വപ്‌നങ്ങള്‍ ആയിരുന്നു "