മുഖം മൂടിയില്ലാതെ ജീവിച്ചതിന്‍റെ പേരില്‍ ,
കപട ഭക്തരുടെ വാളേറ്റ്..ആസന്ന മരണനായി കിടക്കുമ്പോള്‍ ..
ആരോ ചെവിയില്‍ മൊഴിഞ്ഞു ....
പ്രിയപ്പെട്ടവനെ...,
ഒരാട്ടിന്‍ തോല് പുതച്ചു നിനക്കും.....
ഞങ്ങളുടെ കൂടെ കഴിയാമായിരുന്നില്ലേ...!!
"പ്രണയിക്കുന്നുവെങ്കില്‍.... മരണത്തെ പ്രണയിക്കുക ...
ജീവിതവസാനത്തിലെങ്കിലും അത് സ്വന്തമാക്കാന്‍ കഴിയും" ...!!
"ഇന്നും ഒരോര്‍മ തന്‍ ക്രൂരമാം സൗഹൃദം
ഇടനെഞ്ചു കീറുമീ സായന്തനങ്ങളില്‍,
കുമ്പസാരത്തിന്‍റെ ബോധക്ഷയങ്ങളില്‍
നിന്‍റെ നക്ഷത്രം ഉദിക്കുന്നു പിന്നെയും" ...!!
നീ അറിഞ്ഞാലും ... ഇല്ലെങ്കിലും
അറിയില്ലെന്ന് നടിച്ചാലും, നിരസിച്ചാലും ....!!
"എന്‍റെ പ്രണയം നിന്നില്‍ തീരുന്നു" ..
കാത്തു നില്‍ക്കില്ല ഞാന്‍
ഇനിയൊരു വസന്തത്തിനായ് ..!!
Friday, February 10, 2012
നീ ചിരിച്ചു കൊള്ളൂ... ആയിരമായിരം....
കല്പാന്തനാളുകളിലെ ഓര്‍മകളുടെ
അനര്‍ഘമുത്തുകള്‍ നിന്‍റെതാണ് .....ഒരിക്കല്‍ ....
ഒരിക്കല്‍മാത്രം നീ ഉദിച്ചസ്തമിച്ച ഈ തീരത്ത്...
ഞാന്‍ കാത്തിരിക്കുന്നത് ...മറ്റൊരുദയമല്ല...
ഈ പാഴ് ജന്മത്തിന്‍റെ... അസ്തമനം മാത്രമാണ് .....
നീ ചിരിച്ചു കൊള്‍ക......