Wednesday, June 6, 2012

"അന്ധകാരത്തില്‍ പരസ്പരം കൊല്ലുന്ന.. ബന്ധങ്ങള്‍ തന്‍ മഹാ ഭ്രാന്താലയങ്ങളില്‍, എങ്ങുമോടുങ്ങാത്ത ജീവിതാസക്തികള്‍.... തൂങ്ങി മരിച്ചോരീ.. വഴിയമ്പലങ്ങളില്‍, കാരമുള്ളിന്‍ കിരീടവും ചൂടി നാം... തേടി നടന്നത്, പ്രണയമോ... പാപമോ ...".!!

Tuesday, June 5, 2012

യുവത്വത്തിന്‍റെ ജരാനരകളില്‍ നീ ഉറങ്ങുക... കല്പാന്ത കാലങ്ങളില്‍ ജന്മാന്തരങ്ങളുടെ,.. നിലവിളികള്‍ കേള്‍ക്കും ... ഉണരരുത് "...!!
‎"മതങ്ങളെ... നിങ്ങളുടെ വഴികളിൽ ഞങ്ങള്‍ റോസാദളങ്ങൾ നിരത്തുന്നു. ഞങ്ങളുടെ ശയ്യകളിൽ നിങ്ങൾ മുള്ളുകൾ നിറയ്ക്കുന്നു. ആ പുഷ്പങ്ങൾക്കും മുള്ളുകൾക്കുമിടയിൽ സത്യം പകച്ചുറങ്ങുന്നു"
മുഖം മൂടിയില്ലാതെ ജീവിച്ചതിന്‍റെ പേരില്‍ , കപട ഭക്തരുടെ വാളേറ്റ്..ആസന്ന മരണനായി കിടക്കുമ്പോള്‍ .. ആരോ ചെവിയില്‍ മൊഴിഞ്ഞു .... പ്രിയപ്പെട്ടവനെ..., ഒരാട്ടിന്‍ തോല് പുതച്ചു നിനക്കും..... ഞങ്ങളുടെ കൂടെ കഴിയാമായിരുന്നില്ലേ...!!
"പ്രണയിക്കുന്നുവെങ്കില്‍.... മരണത്തെ പ്രണയിക്കുക ... ജീവിതവസാനത്തിലെങ്കിലും അത് സ്വന്തമാക്കാന്‍ കഴിയും" ...!!
‎"ഇന്നും ഒരോര്‍മ തന്‍ ക്രൂരമാം സൗഹൃദം ഇടനെഞ്ചു കീറുമീ സായന്തനങ്ങളില്‍, കുമ്പസാരത്തിന്‍റെ ബോധക്ഷയങ്ങളില്‍ നിന്‍റെ നക്ഷത്രം ഉദിക്കുന്നു പിന്നെയും" ...!!
നീ അറിഞ്ഞാലും ... ഇല്ലെങ്കിലും അറിയില്ലെന്ന് നടിച്ചാലും, നിരസിച്ചാലും ....!! "എന്‍റെ പ്രണയം നിന്നില്‍ തീരുന്നു" .. കാത്തു നില്‍ക്കില്ല ഞാന്‍ ഇനിയൊരു വസന്തത്തിനായ് ..!!